പത്തനംതിട്ട: പ്രസ് ക്ലബ് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്റർ, ദേശത്തുടി സാംസ്‌കാരിക കൂട്ടായ്മ, ഫിലിം ലവേഴ്‌സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഗ്രാമവൃക്ഷത്തിലെ കുയിൽ സിനിമാ പ്രദർശനത്തോട് അനുബന്ധിച്ചുള്ള ആസ്വാദന കുറിപ്പ് രചനാ മത്സരത്തിൽ ചെന്നീർക്കര എസ്.എൻ.ഡി.പിഎച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനി സാന്ദ്രാ സന്തോഷ് ഒന്നാം സ്ഥാനം നേടി. മുട്ടത്തുകോണം എസ്.എൻ.ഡി.പി.എച്ച്.എസ്.എസിലെ അനാമിക സുരാജിനാണ് രണ്ടാം സ്ഥാനം. മുട്ടത്തുകോണം എസ്.എൻ.ഡി.പി.എച്ച്.എസ്.എസിലെ ആർ. കിഷോർ, അട്ടച്ചാക്കൽ സെന്റ് ജോർജ് വി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർഥികളായ ഐറിൻ മരിയ, എസ്. ശ്രീശാന്ത് എന്നിവർ പ്രോത്സാഹന സമ്മാനം നേടി.
ഒമ്പതിന് രാവിലെ 10.30 ന് പത്തനംതിട്ട പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ സമ്മാന വിതരണം നടത്തും. രഘുനാഥൻ ഉണ്ണിത്താൻ അധ്യക്ഷത വഹിക്കും. ജി. വിശാഖൻ, എം.എസ്. സുരേഷ്, ജിനു ഡി. രാജ്, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, രാജേഷ് ഓമല്ലൂർ, പ്രസ് ക്ലബ് ലൈബ്രറി സെക്രട്ടറി ബിജു കുര്യൻ എന്നിവർ സംബന്ധിക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

