ടിടിആർ ചമഞ്ഞ് ട്രെയിനിൽ ടിക്കറ്റ് പരിശോധന : പാലക്കാട്ടുകാരൻ അറസ്റ്റിൽ

Crime
Print Friendly, PDF & Email

മധുര (തമിഴ്‌നാട്): ട്രെയിനില്‍ യാത്രക്കാരുടെ ടിക്കറ്റ് പരിശോധന നടത്തുന്നതിനിടയില്‍ വ്യാജ ടി.ടി.ആറിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് സ്വദേശി മണികണ്ഠ(27) നാണ് അറസ്റ്റിലായത്.ചെന്നൈ താംബരത്തില്‍ നിന്ന് മധുര വഴി നാഗര്‍കോവിലിലേക്കുള്ള അന്ത്യോദയ എക്‌സ്പ്രസില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.

ട്രിച്ചിക്കും ഡിണ്ടിഗലിനുമിടയില്‍ ടിക്കറ്റ് പരിശോധകന്റെ വേഷം ധരിച്ച് തിരിച്ചറിയല്‍ കാര്‍ഡുമായി ഒരാള്‍ ടിക്കറ്റ് പരിശോധന നടത്തുന്ന വിവരം ശ്രദ്ധയില്‍പ്പെട്ട ഈ റൂട്ടിലെ ടിക്കറ്റ് എക്‌സാമിനര്‍ ശരവണ സെല്‍വി റെയില്‍വേ പൊലീസിനെ അറിയിച്ചു.

തുടര്‍ന്ന് മധുര ഡിവിഷണല്‍ റെയില്‍വേ പൊലീസ് നടത്തിയ തിരിച്ചിലിലാണ് മണികണ്ഠന്‍ പിടിയിലായത്. ഇയാളില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡും പിഴ ഈടാക്കുന്നതിന് നല്കുന്ന രസീതും പിടിച്ചെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *