തിരുവനന്തപുരം : കേരള സർക്കാർ ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷൻ കേരളയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിക്കുന്നു .ജൂൺ 21 രാവിലെ 7 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന പരിപാടി് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘടാനം നിർവഹിക്കും
യോഗ വ്യക്തിക്കും സമൂഹത്തിനും” എന്നതാണ് ഈ വർഷത്തെ യോഗ പ്രമേയം. യോഗയുടെ പ്രാധാന്യത്തെ പറ്റി ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി യോഗയുടെ അടിസ്ഥാന മുറകൾ ഉൾപ്പെടുത്തിയുള്ള ഒരു യോഗ സെഷനും സംഘടിപ്പിക്കും.
നാഷണൽ ആയുഷ് മിഷൻ കേരള സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.ഡി സജിത്ത് ബാബു ഐ. എ.സ് ചടങ്ങിൽ സ്വാഗതം ആശംസിക്കും.ശ്രീ ആന്റണി രാജു എം .ൽ.എ. അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ ആയുഷ് ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രെട്ടറി ഡോ. രാജൻ .എൻ.ഖോബ്രഗഡെ മുഖ്യപ്രഭാഷണം നടത്തും.ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ കെ.സ്. പ്രിയ നന്ദി പ്രകാശിപ്പിക്കും.ഡോ .റീന കെ ജെ (ഹെൽത്ത് സർവീസ് ഡയറക്ടർ) ഡോ. ബീന എം.പി(ഹോമിയോപ്പതി ഡിപ്പാർട്മെന്റ് ഡയറക്ടർ )ഡോ ടി. ഡി ശ്രീകുമാർ (ഡയറക്ടർ ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ )ഡോ ടി .കെ വിജയൻ (ഹോമിയോപ്പതി മെഡിക്കൽ കോളേജ് )ഡോ ജയാ വി ദേവ് ,ഡോ സജി പി.ർ (നാഷണൽ ആയുഷ് മിഷൻ.എസ് .പി.എം ),ഡോ ആർ.ജയനാരായണൻ (നാഷണൽ ആയുഷ് മിഷൻ,എസ് ,പി,എം ) എന്നിവർ പങ്കെടുക്കും.


