23-ന് അരവിന്ദ് ഗുപ്ത ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം – സ്കൂളിലെ പാഠ്യഭാഗങ്ങൾ കൂടുതൽ ആഴത്തിലും പ്രവർത്തനങ്ങളിലൂടെയും അവതരിപ്പിക്കുവാൻ അദ്ധ്യാപകരെയും മനസിലാക്കാൻ വിദ്യാർത്ഥികളെയും സഹായിക്കാൻ കേരള ശാസ്ത്രസാഹിത്യപരിഷത്ത് സൗജന്യ ഓൺലൈൻ പ്രസിദ്ധീകരണം തുടങ്ങുന്നു. സയൻസ്, ഗണിതം, ഭൂമിശാസ്ത്രം, പരിസ്ഥിതി, ചരിത്രം, മറ്റു മാനവികവിഷയങ്ങൾ എന്നിവയെല്ലാം സംബന്ധിച്ച അധികവായനയ്ക്കുള്ള വിവരങ്ങളും റഫറൻസുകളും പഠനപ്രവർത്തനങ്ങളും പരീക്ഷണങ്ങളും ഒക്കെ പലരൂപത്തിൽ ലഭ്യമാക്കുകയാണു ലക്ഷ്യം.

മലയാളത്തിലെ ഏറ്റവും വലിയ സയൻസ് പോർട്ടലായ ‘ലൂക്ക(LUCA)’യിൽ ‘ലൂക്ക അറ്റ് സ്കൂൾ’ എന്ന പേരിൽ ഒരുക്കുന്ന പ്രത്യേകപേജിലൂടെ പ്രത്യേകപായ്ക്കേജുകളായി രണ്ടാഴ്ചയിൽ ഒന്നുവീതം ഒരുവർഷം 24 ലക്കങ്ങളായാണ് ഇവ പ്രസിദ്ധീകരിക്കുക. ഓരോന്നിലും ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനാശയങ്ങൾ വിശദമാക്കുന്ന ലേഖനങ്ങൾ, തുടർചർച്ചകൾ, സംവാദങ്ങൾ, ഫിലിം – വിഡിയോ – പുസ്തകപരിചയങ്ങൾ തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

