ജീവിത ശൈലി രോഗ നിർണയ ക്ലിനിക്ക് മെയ് 2 ന് വള്ളംകുളത്ത്

Health Pathanamthitta
Print Friendly, PDF & Email

തിരുവല്ല – വള്ളംകുളം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ പ്രവർത്തിക്കുന്ന ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ഭാഗമായി 2024 മെയ് 2 ന് ജീവിത ശൈലി രോഗ നിർണയ ക്ലിനിക്ക് നടത്തുന്നു. വർദ്ധിച്ചു വരുന്ന ജീവിത ശൈലിരോഗങ്ങളുടെ നിർണയത്തിനാവശ്യമായ പരിശോധന നിർദ്ദേശങ്ങൾ. രോഗ പ്രതിരോധത്തിനുള്ള ആഹാര നിർദ്ദേശങ്ങൾ, ആയുർവേദ ചര്യ, ആയുർവേദ മരുന്നുകൾ, യോഗ പരിശീലന നിർദ്ദേശങ്ങൾ തുടങ്ങിയവ ക്ലിനിക്കിൽ ലഭ്യമാണ്. രാവിലെ 9 മുതൽ 1 മണിവരെ യാണ് ജീവിത ശൈലി രോഗ നിർണയ ക്ലിനിക്ക് പ്രവർത്തിക്കന്നത്. തുടർന്നുള്ള എല്ലാ വെള്ളിയാഴ്ചകളിലും ജീവിത ശൈലീ രോഗ ക്ലിനിക് ഉണ്ടായിരിക്കുന്നതുമാണ്.
ഫോൺ – 0469 2608108.

Leave a Reply

Your email address will not be published. Required fields are marked *