മാന്തുകയിലുണ്ടായ അപകടം ; പരിക്കേറ്റു ചികിത്സയിലായിരുന്ന ജയശ്രീ പ്രസന്നൻ മരിച്ചു

Kerala Alappuzha Pathanamthitta

മാന്തുകയിലുണ്ടായ അപകടം ; പരിക്കേറ്റു ചികിത്സയിലായിരുന്ന ജയശ്രീ പ്രസന്നൻ മരിച്ചു

പന്തളം – കാറും ലോറിയും കൂട്ടിയിടിച്ച് കഴിഞ്ഞ ദിവസം മാന്തുകയിലുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന കാർ യാത്രക്കാരി സ്ത്രീ മരിച്ചു. ബുധനൂർ വർണേത്ത് നന്ദനത്തിൽ ജയശ്രീ (47) യാണ് മരിച്ചത്. ഭർത്താവ് പ്രസന്നൻ (58), മക്കളായ അനുപ്രിയ (24), ദേവപ്രിയ (20)എന്നിവർക്ക് പരിക്കേറ്റു ചികിത്സയിലാണ്.

എം.സി.റോഡിൽ കുളനടയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ മാന്തുക ഭാഗത്ത് ഇന്നലെ വെളുപ്പിന് അഞ്ചേമുക്കാലോടെ ആയിരുന്നു അപകടം. യു.കെ.യിൽ എം.ബി.ബി.എസിന് പഠിക്കുന്ന ദേവപ്രിയയെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും വിളിച്ചുകൊണ്ടുവരും വഴിയാണ് അപകടം നടന്നത്. വെട്ടുകല്ലും കയറ്റി കണ്ണൂരിൽ നിന്ന് പന്തളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *