അട്ടച്ചാക്കല്‍ മഹിമ ആര്‍ട്ട്സ സ്പോര്‍ട്ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിച്ചു.അട്ടച്ചാക്കല്‍ കുമ്പളാം പൊയ്ക റോഡില്‍ ഈസ്റ്റ് മുക്കിനാണ് ദിശാബോര്‍ഡുകള്‍ സ്ഥാപിച്ചത്. മൂന്ന് റോഡുകള്‍ ഒന്നിക്കുന്നിടമായതില്‍ ശബരിമല സീസണില്‍ അയ്യപ്പതീര്‍ത്ഥാടകര്‍ ഉള്‍പ്പെട ആശയകുഴപ്പത്തിലാകുന്നത് സ്ഥിര കാഴ്ച്ചയായപ്പോഴാണ് ക്ലബ് പ്രവര്‍ത്തകര്‍ മുന്‍കൈയ്യെടുത്ത് ഇരുവശങ്ങളിലും ബോര്‍ഡ് സ്ഥാപിച്ചത്. നിലവില്‍ തീര്‍ത്ഥാടകകാലത്ത് ഏറേ തിരക്കേറിയ റോഡാണിത്. അനില്‍ കുമാര്‍, റെജിമോന്‍ , അക്ഷയ്കുമാര്‍, കെ.എസ്.ബിജു, ആന്റണി മണ്ണില്‍, അജിമോന്‍ വി.എസ്, സുരേഷ്, ലാലുതോമസ്, ഫിന്നി.പി മാത്യൂ എന്നിവര്‍ പ്രസംഗിച്ചു


