തിരുവല്ല – കല്ലിശ്ശേരി പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഉപദേശിക്കടവിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ചാരുംമൂട് വേടരപ്ലാവ് സ്വദേശി കെ.രാജപ്പൻ (73) ആണ് പമ്പാനദിയിലേക്ക് ചാടിയത്. നൂറനാട് പോലീസ് എത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി കൊണ്ടുപോയി. ഇയാളെ കണ്ടെത്താനായി അഗ്നിരക്ഷാസേന ഇന്നലെ മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും നദിയിൽ ശക്തമായ ഒഴുക്കായതിനാൽ കണ്ടെത്താനായില്ല. ഇന്ന് ഉച്ചയോടെയാണ് കടപ്ര ഉപദേശിക്കടവിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

