മല്ലപ്പുഴശ്ശേരി, പരപ്പുഴ, പൊന്നുംതോട്ടം ഭാഗങ്ങളിൽ മൂന്ന് പേർക്ക് തെരുവ്നായയുടെ കടിയേറ്റു

Kerala Pathanamthitta

കോഴഞ്ചേരി: മല്ലപ്പുഴശ്ശേരി, പരപ്പുഴ, പൊന്നുംതോട്ടം ഭാഗങ്ങളിൽ മൂന്നു പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഒരാളെ വീട്ടിൽ കയറിയാണ് കടിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവം. പരപ്പുഴ തോട്ടത്തിൽ അനിൽ കുമാറിനെയാണ് വീട്ടിൽ കയറി നായ ആക്രമിച്ചത്. വീടിന്റെ മുൻ വശത്തെ വാതിൽ തുറന്നു കിടക്കുക ആയിരുന്നു. ഇത് വഴി കയറിയ നായ കട്ടിലിൽ കിടക്കുക ആയിരുന്ന അനിൽ കുമാറിന്റെ കാലിൽ ആദ്യം കടിച്ചു. കൈ കൊണ്ട് ഓടിക്കാൻ ശ്രമിച്ചപ്പോൾ ഇവിടെയും കടിക്കുക ആയിരുന്നു.

തുടർന്ന് ഓടിപ്പോയ നായ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെയും ആക്രമിച്ചു. നാട്ടുകാർ എത്തിയപ്പോഴേക്കും നായ മറഞ്ഞു. പരുക്കേറ്റ മൂവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറന്മുള വഞ്ചിത്ര, തറയിൽ മുക്ക് ഭാഗങ്ങളിൽ തെരുവ് നായയുടെ ശല്യം കൂടുതലാണ്. കാറിൽ കൊണ്ടുവരുന്ന മാലിന്യം തള്ളാൻ പലരും ആറന്മുള വഞ്ചിത്ര ആറ്റുതീര റോഡാണ് ഉപയോഗിക്കുന്നത്. ഇതാണ് ഈ ഭാഗങ്ങളിൽ നായകളുടെ വർദ്ധനവിന് കാരണം. അടുത്തിടെ പുലർച്ചെ തറയിൽ മുക്കിൽ ഇറക്കിയിരുന്നു പത്രക്കെട്ടുകൾ നശിപ്പിച്ചിരുന്നു. ഇത്തരത്തിൽ നിരവധി ആക്രമണങ്ങൾ ഈ ഭാഗങ്ങളിൽ ഉണ്ടാകുന്നുണ്ട്. തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാൻ മാത്യു ആവശ്യപ്പെട്ടു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *