പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് സ്വദേശി ഷോൺ ഐലൻഡ് എക്‌സ്പ്രസിന്റെ വാതിലിൽ നിന്ന് തെറിച്ചു വീണ് മരിച്ചു

Kerala Kottayam Pathanamthitta
Print Friendly, PDF & Email

കോട്ടയം: ചിങ്ങവനം റെയിൽവേ സ്‌റ്റേഷൻ സമീപം ട്രെയിനിൽ നിന്നു വീണ് പത്തനംതിട്ട സ്വദേശിയായ യുവാവിനെ ദാരുണാന്ത്യം. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് പൂവൊണ്ണും വിളയിൽ വീട്ടിൽ തോമസ് ശാമുവേലിന്റെ മകൻ ഷോൺ (28) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് 4:30 യോടു കൂടി ചിങ്ങവനം റെയിൽവേ സ്‌റ്റേഷനു സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ഐലൻഡ് എക്‌സ്പ്രസ്സിലെ യാത്രക്കാരൻ ആയിരുന്നു ഷോൺ. ജനറൽ കമ്പാർട്ട്‌മെന്റിന്റെ വാതിലിനു സമീപം നിന്ന ഷോൺ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു എന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.

ഇയാളുടെ കൂടെയുള്ള പത്തനംതിട്ട സ്വദേശികളും സഹോദരന്മാരുമായ ജോയൽ, ജിജോ എന്നിവർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തിച്ച് തിരികെ ഓടിയെത്തിയാണ് ആശുപത്രിയിൽ കൊണ്ടു പോയത്. തലയ്ക്കു ഗുരുതര പരിക്കേറ്റ ഷോൺ ചികിത്സയ്ക്കായി കൊണ്ടു പോകും വഴി മരിച്ചു. അമ്മ ഷേർലി തോമസ്. സഹോദരൻ: സാം സാൻജോ തോമസ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *