റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പോളിടെക്‌നിക്, സിവിൽ ഡിപ്ലോമ, രണ്ടുവർഷം ഡ്രാഫ്റ്റ്മാൻ സിവിൽ സർട്ടിഫിക്കറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം മേയ് ആറിന് വൈകിട്ട് അഞ്ചിന് മുൻപായി പഞ്ചായത്ത് ഓഫീസിൽ നേരിട്ട് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ പഞ്ചായത്ത് കാര്യാലയത്തിൽ നിന്നോ പഞ്ചായത്ത് വെബ്‌സൈറ്റ് മുഖേനയോ അറിയാം.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

