പത്തനംതിട്ട: പത്തനംതിട്ട അഞ്ചക്കാല അസ്ഹറുൽ ഉലൂം ദീനിയാത്ത് മദ്രസ പ്രവേശനോത്സവവും, അവാർഡ് ദാനവും മുൻ RTO യും, പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് സെക്രട്ടറിയുമായ അബ്ദുൾ നജീബ് സാർ ഉത്ഘാടനം ചെയ്തു. അസ്ഹറുൽ ഉലൂം മദ്രസ പ്രസിഡന്റ് സിദ്ധീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മദ്രസയുടെ പ്രിൻസിപ്പൽ സിദ്ധീക്ക് മൗലവി അൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി, വാർഡ് കൗൺസിലർ അനീഷ് പി കെ വാർഷിക പരീക്ഷയിൽ വിജയിച്ചവർക്കുള്ള സമ്മാനവും, അവാർഡും വിതരണം ചെയ്തു. ഇല്യാസ് മൗലവി, അബ്ദുൾ അസീസ്, അബ്ദുൾ റഷീദ്, രാജൻ അപ്പോളോ, എന്നിവർ സംബന്ധിച്ചു. മദ്രസ മുഅല്ലിം ഹാഫിള് ഫാറൂഖ് സ്വാഗതവും, അസ്ഹറുൽ ഉലൂം മസ്ജിദ് ഇമാം ഹസൻ സ്വാലിഹി നന്ദിയും പറഞ്ഞു.


