പത്തനംതിട്ട – ശബരിമലയുടെ പവിത്രത നശിപ്പിക്കുവാൻ നേതൃത്വം കൊടുത്ത ആളുകളാണ് ഇന്ന് ശബരിമലയിൽ ആഗോള സംഗമം നടത്താൻ ശ്രമിക്കുന്നതെന്ന് കെ പി സി സി വർക്കിങ് പ്രസിഡൻ്റ് അടൂർ പ്രകാശ് എം പി കുറ്റപ്പെടുത്തി. 2019 ൽ അവർ നടത്തിയ നാടകങ്ങൾ എല്ലാവരും കണ്ടതാണ്. ശബരിമലയിൽ സ്ത്രീ പ്രവേശനം ഉണ്ടാവരുത് എന്ന തന്ത്രിയുടെനിർദേശത്തെ അവഗണിച്ച് സി പി എം ൻ്റെ നേതൃത്വത്തിൽ അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കാൻ നടപടി സ്വീകരിച്ചത്. സി പി എം നേതൃത്വത്തിൽ വേഷം മാറ്റി പോലും അവിടെ സ്ത്രീകളെ കൊണ്ടു വന്നെത്തിക്കാൻ ശ്രമിച്ചു. താനും ഈശ്വര വിശ്വാസി ആണെന്നും ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കുന്ന ആളാണെന്നും അടുർ പ്രകാശ് പറഞ്ഞു. ആ ആചാരാനുഷ്ഠാനങ്ങളെ ഒക്കെ തകർത്തുകൊണ്ട് മുന്നോട്ട് പോയിരുന്ന ഇടത് പക്ഷ മുന്നണി ഗവൺമെൻ്റും പിണറായി വിജയനും ഇന്ന് അതിനെ ഒക്കെ മായിച്ച് കളയാനുള്ള തത്രപ്പാടിലാണ്. ഇപ്പോൾ ഭൂരിപക്ഷ വർഗ്ഗീയതയെ എങ്ങനെ താലോലിക്കാം എന്ന് കണ്ടുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. മാത്രമല്ല സിപിഎം ഉം ബി ജെ പി യും തമ്മിലുള്ള അവിഹിത ബന്ധത്തിൻ്റെ പ്രതീകമായും അയ്യപ്പ സംഗമത്തെ കാണുന്നതെന്നും അടൂർ പ്രകാശ് എം പി പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

