കബളിപ്പിച്ച് സ്വന്തമാക്കിയ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയ യുവതിക്കെതിരെ കേസ്

Crime

അടൂർ: യുവതിയെ കബളിപ്പിച്ച് ക്രഡിറ്റ് കാർഡ് സ്വന്തമാക്കി കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയ സംഭവത്തിലെ പ്രതിയായ നാഷണലൈസ്ഡ് ബാങ്കിലെ ക്രെഡിറ്റ് കാർഡ് വിഭാഗത്തിലെ ജീവനക്കാരിയായ യുവതിക്കെത്തിരെ സ്വർണപ്പണയ തട്ടിപ്പു കേസും. ഇളമണ്ണൂർ സ്വദേശി ഗായത്രി വേണുഗോപാലിനിതെരെയാണ് കേസ്. അടൂരിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഗായത്രി സ്വർണപ്പണയ തട്ടിപ്പു നടത്തിയത്, പറക്കോട് സ്വദേശിയായ യുവതിയാണ് സ്വർണപ്പണയ തട്ടിപ്പിനിരയായത്.

പറക്കോട് സ്വദേശിയായ യുവതി പറക്കോട്ടുള്ള ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്ന മൂന്നര പവന്റെ സ്വർണമാല അവിടെ നിന്നെടുപ്പിച്ച ശേഷം ജോലിയുടെ പ്രമോഷനു വേണ്ടി സ്വർണാഭരണങ്ങൾ വാങ്ങി ഗായത്രി ജോലി ചെയ്യുന്ന ബാങ്കിൽ പണയം പണയം വച്ചു. സ്വർണമാലയുടെ ഉടമസ്ഥയായ യുവതിയുടെ പേരിൽ വയ്ക്കാതെ ഗായത്രിയുടെ പേരിലാണ് പണയം വച്ചത് പിന്നീട് ഈ സ്വർണം യുവതി അറിയാതെ ഇവർ വിൽക്കുകയും ചെയ്തുവെന്നാണ് കേസ്. എന്നാൽ സ്വർണം തിരികെ നൽകാതെ വന്നതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് അടൂർ പൊലീസ് കേസെടുത്തത്. 2026 ജൂലൈയിൽ ക്രെഡിറ്റ് കാർഡ് റദ്ദാക്കാമെന്ന് പറഞ്ഞ് ചാങ്കൂർ സ്വദേശിനിയായ യുവതിയുടെ കാർഡ് കൈക്കലാക്കിയ ശേഷം റദ്ദാക്കാതെ അതു ഉപയോഗിച്ച് 1.08 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 12 മുതൽ ജൂലൈ ഒൻപതുവരെയുള്ള കാലയളവിലാണ് സാധനങ്ങൾ വാങ്ങിയത്. ഈ കേസ് നിലനിൽക്കേയാണ് സ്വർണപ്പണയ തട്ടിപ്പു കേസുമെടുത്തത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *