ഇന്ത്യക്ക് യുഎൻ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം നൽകണം എന്നാവശ്യപ്പെട്ടു വികസ്വര രാജ്യങ്ങൾ

India World
Print Friendly, PDF & Email

ന്യൂയോർക്ക് – യുഎൻ പൊതുസഭയിലാണ് ഇന്ത്യക്ക് പിന്തുണയുമായി ഗ്ലോബൽ സൗത്ത് വികസ്വര രാജ്യങ്ങൾ രംഗത്ത് വന്നത്. യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന് ഗ്ലോബൽ സൗത്ത് വികസ്വര രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്നും ഈ രാജ്യങ്ങൾ അഭിപ്രായപ്പെട്ടു.

ഡൊമിനിക്ക, സെയിന്റ് ലൂഷ്യ, ഗയാന, മാൽഡീവ്‌സ്, സമോവ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയെ പിന്തുണച്ച് രംഗത്തു വന്നത്. ദാരിദ്ര്യ നിർമ്മാർജ്ജനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് വൻ മുന്നേറ്റമുണ്ടാക്കാനായി. പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യ പല ചെറു രാജ്യങ്ങളെയും സഹായിച്ചു. അതുകൊണ്ടു തന്നെ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വത്തിന് ഇന്ത്യക്ക് അർഹതയുണ്ടെന്നും രാജ്യങ്ങൾ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മറ്റു രാജ്യങ്ങളുമായുള്ള സുദൃഢ ബന്ധത്തിന്റെ പ്രതിഫലനമായി നിരീക്ഷകർ ഇതിനെ കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *