പത്തനംതിട്ട – ജില്ലയിലെ നിർമ്മാണത്തിൽ ഇരിക്കുന്ന തിരുവല്ല, അടൂർ കോടതി കെട്ടിടങ്ങളുടെ പണികൾ വേഗം പൂർത്തീകരിച്ചു കോടതികൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റണം എന്നും, മിനി സിവിൽ സ്റ്റേഷന്റെ അപകടവസ്ഥ കാരണം വാടക കെട്ടിടങ്ങളിലേക്ക് മാറ്റാൻ പോകുന്ന പത്തനംതിട്ടയിലെ കോടതികൾ കോടതി നിർമാണത്തിനായി ഏറ്റെടുത്തു ഇട്ടിരിക്കുന്ന സ്ഥലത്തു എത്രയുംവേഗം കോടതി സമുശ്ചയം പണിത് അവിടേക്ക് മാറ്റണമെന്നും, കോടതി നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്തു കെട്ടിട നിർമ്മാണം ആരംഭിച്ചു പൂർത്തീകരിക്കണമെന്നും ആൾ ഇന്ത്യ ലോയെര്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
AILU ജില്ലാ സമ്മേളനത്തിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. പീലിപ്പോസ് തോമസ് പതാക ഉയർത്തി. അടൂരിൽ വച്ച് നടന്ന AILU ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. N. C. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. സി. പ്രകാശ് പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. റാഫി രാജ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേരള ബാർ കൗൺസിൽ അംഗം അഡ്വ. S. മനോജ്, AILU ദേശീയ കൗൺസിൽ അംഗം അഡ്വ. ആശ ചെറിയാൻ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. നിഷാദ് തങ്കപ്പൻ, അഡ്വ. ഓമല്ലൂർ ശങ്കരൻ, അഡ്വ. സക്കിർ ഹുസൈൻ, സംഘടക സമിതി ചെയർമാൻ അഡ്വ. S. മനോജ്, അഡ്വ. D. ഉദയൻ എന്നിവർ സംസാരിച്ചു. AILU ജില്ലാ പ്രസിഡന്റ് ആയി അഡ്വ. B. K. ബിജു, സെക്രട്ടറി ആയി അഡ്വ. സി. പ്രകാശ്, ട്രഷറർ ആയി അഡ്വ. ബിജോയ് വര്ഗീസ് കോശി, വൈസ് പ്രസിഡന്റ് മാരായി അഡ്വ. വിജയകുമാർ, അഡ്വ. കിരൺരാജ്, അഡ്വ.N.C. പ്രെനി, അഡ്വ. സിറിൽ ടി ഈപ്പൻ ജോയിന്റ് സെക്രട്ടറിമാരായി അഡ്വ.നിഷാദ് തങ്കപ്പൻ, അഡ്വ. M. പ്രിജി, അഡ്വ. ദീപു പീതംബരൻ, അഡ്വ.ബിജി കുമാരി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
What do you feel about this post?
Like
Love
Happy
Haha
Sad

