“തൊപ്പിക്കുടയും , മഴക്കോട്ടും”

Kerala Pathanamthitta

ഇരവിപേരൂർ – കാരുണ്യാ പാലിയേറ്റീവ് സൊസൈറ്റി വള്ളംകുളം സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരവിപേരൂർ പഞ്ചായത്തിലെ നന്നൂരിൽ നടന്ന ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വള്ളംകുളം പ്രദേശത്തുള്ള അഞ്ചു വാർഡുകളിലെ എൻ ആർ ഇ ജി തൊഴിലാളികൾകളായ 120 പേർക്ക് മഴക്കുപ്പായവും തൊപ്പികുടയും വിതരണം ചെയ്തു. മഴക്കാലമായതിനെ തുടർന്നുള്ള തൊഴിൽ നഷ്ടം ഒഴിവാക്കാനാണ് ഈ സാന്ത്വന പരിപാടി നടപ്പാക്കിയതെന്ന് സൊസൈറ്റി സോണൽ പ്രസിഡന്റ്‌ രാജീവ്‌ എൻ എസും, സെക്രട്ടറി ഡോ അഭിനേഷ് ഗോപനും പറഞ്ഞു.

അഡ്വ. സനൽകുമാർ വിതരണോദ്‌ഘാടനം നിർവഹിച്ചു. നൂറുദിന തൊഴിൽ പൂർത്തീകരിച്ച തൊഴിലാളികളെ അഭിനന്ദിച്ചു.
അഡ്വ. രാജീവ്‌. എൻ, പി. ബി. അഭിലാഷ്, കെ എൻ. രാജപ്പൻ, വിജയമ്മ. കെ കെ, രമ്യ പി ആർ, രമ്യ അനുരാജ് എന്നിവർ പ്രസംഗിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *