ചങ്ങനാശേരി – പൊന്നമ്മ ചേച്ചിയുടെ വരവ് വലിയ ഒരു സഞ്ചിയുമായിട്ടാണ്. സഞ്ചിയിൽ താൻ നേടിയിട്ടുള്ള സ്വർണ്ണവും വെള്ളിയും വെങ്കലവും ഉൾപ്പെടെ 85 ഓളം മെഡലുകൾ. ഒരു കുന്ന് സർട്ടിഫിക്കറ്റുകൾ വേറെയും. സംസാരിച്ചു കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി പൊന്നമ്മ ചേച്ചി ചില്ലറക്കാരിയല്ലെന്ന്. 1500 മീറ്റർ ഉയരത്തിൽ നിന്നും പാരച്ചൂട്ടിൽ നിന്ന് ചാടിയ വനിത. 2017ൽ സ്പെയിനിൽ നടന്ന ലോക വെട്ടറൻസ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 168 രാജ്യങ്ങൾ പങ്കെടുത്തതിൽ ഇരുപത്തിനാലാം സ്ഥാനം. ഒരു കോച്ച് പോലുമില്ല എല്ലാം സ്വന്തം പ്രയത്നം.
59 വയസ്സായി ഇപ്പോഴും ചുറുചുറുക്കിന് ഒരു കുറവുമില്ല. എന്നെ കാണാൻ വന്നതിന്റെ ഉദ്ദേശം ഇനി പറയാം. ഈ മാസം അവസാനം ശ്രീലങ്കയിൽ വച്ച് നടക്കുന്ന പ്രായമായവരുടെ മത്സരത്തിൽ 800 മീറ്ററിനും 400 മീറ്ററിനും 200 മീറ്റർ മത്സരത്തിൽ പങ്കെടുക്കണം. അതിന് ഒരു സപ്പോർട്ട് വേണം. ആരെങ്കിലും ഒന്ന് സ്പോൺസർ ചെയ്യണം. ഒരു ലക്ഷത്തോളം രൂപ ചിലവ് വരും. അതിനുശേഷം അയോധ്യയിൽ നടക്കുന്ന ഇന്റർനാഷണൽ വെട്ടറൻസ് മീറ്റിലും പങ്കെടുക്കണം.
നേരത്തെ സ്പെയിനിലെ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത് സ്വന്തം വീടിന്റെ ആധാരം പണയം വെച്ചിട്ടാണ്. ഭർത്താവ് കുറച്ചു വർഷങ്ങൾക്കു മുമ്പ് മരിച്ചു, രണ്ട് പെൺമക്കളെ വിവാഹം കഴിച്ച് അയച്ചു. പൊന്നമ്മ ചേച്ചിയുടെ ആഗ്രഹം നമ്മൾ എല്ലാവരും കൂടെ വിചാരിച്ചാൽ സഫലീകരിക്കാം. ഈ പ്രായത്തിലും പൊന്നമ്മ ചേച്ചിയുടെ എനർജിക്കും ആത്മവിശ്വാസത്തിനും ഒരു സല്യൂട്ട്. ഞാൻ അക്കൗണ്ട് നമ്പർ താഴെ കൊടുക്കുകയാണ്. ശ്രീലങ്കയിലും അയോധ്യയിലും നടക്കുന്ന വെട്ടറൻസ് മീറ്റിൽ പങ്കെടുക്കാനുള്ള സാമ്പത്തിക സഹായം നൽകണേ. എന്റെ വക ചെറിയൊരു സഹായം ഞാൻ ഇന്നുതന്നെ ചെയ്യുന്നതാണ്. നിങ്ങളും ചെയ്യുക. പൊന്നമ്മ ചേച്ചിക്ക് ആശംസകൾ നേരുന്നു.
@Vinod Panicker , ചങ്ങനാശേരി
പൊന്നമ്മ ചേച്ചിയുടെ ബാങ്ക് ഡീറ്റെയിൽസ് ..
Ponnama KV
AC: 67106463598
IFSC: SBIN0070128
SBI Chingavanam
Mobile : 9656694880


