യുഎഇ യിൽ നിന്നുള്ള മഴ മുന്നറിയിപ്പ്. ഇന്ന് വെളുപ്പിന് ശക്തമായ കാറ്റും മഴയും എല്ലാ എമിറേറ്റ്സിലും അനുഭവപ്പെട്ടു. എന്നാൽ സൂര്യനുദിച്ചതോടെ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടെങ്കിലും പോലീസ്, മുനിസിപ്പാലിറ്റി അധികൃതരുടെ മുൻകൂട്ടിയുള്ള ജാഗ്രതയോടെയുള്ള പ്രവർത്തനത്താൽ വെള്ളമെല്ലാം റോഡിൽ നിന്ന് അതിവേഗം നീക്കം ചെയ്യാനായി. ഇന്നും മഴ പ്രതീക്ഷിക്കുന്നുണ്ട് എന്നാൽ, ഏപ്രിൽ 16ന് ലഭിച്ചതു പോലെ ശക്തമായ മഴയായിരിക്കില്ലെന്നും ജാഗ്രതയുണ്ടായാൽ മതിയെന്നും വിദഗ്ധർ വിശദീകരിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും വാദികൾക്ക് സമീപമുള്ളവരും കനത്ത ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.
അബുദാബിയിൽ നിന്ന് ഷാനവാസ് പുളിക്കലും, ദുബായിൽ നിന്ന് ബിനു പള്ളിക്കലിനുമൊപ്പം ജിബു വിജയൻ ഇലവുംതിട്ട
What do you feel about this post?
Like
Love
Happy
Haha
Sad

