നവകേരളസദസ് : ജില്ലയിലെ ക്രമീകരണങ്ങൾ വിലയിരുത്താനായി യോഗം ചേർന്നു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഡിസംബർ 16 , 17 തീയതികളിൽ നടക്കുന്ന നവകേരളസദസുമായി ബന്ധപ്പെട്ടുള്ള ജില്ലയിലെ ക്രമീകരണങ്ങൾ വിലയിരുത്താനായി ജില്ലാ കളക്ടർ എ ഷിബുവിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫരൻസ് ഹാളിൽ യോഗം ചേർന്നു. നവകേരളസദസുമായി ബന്ധപ്പെട്ടു നടത്തുന്ന എല്ലാ ഒരുക്കങ്ങളും എത്രയും വേഗത്തിൽ പൂർത്തിയാക്കണം. ഭക്ഷണസുരക്ഷിതത്വവും ഇ-ടോയ്ലെറ്റ് സൗകര്യവും ഉറപ്പ് വരുത്തും. ഉദ്യോഗസ്ഥരെല്ലാവരും മികച്ച രീതിയിൽ പ്രവർത്തിക്കണമെന്നും സദസിനു മുൻപ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനപരിപാടി നടത്തുമെന്നും കളക്ടർ പറഞ്ഞു.

ഓരോ മണ്ഡലത്തിലെ കൺവീനർമാർ ഒരുക്കേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ കളക്ടർ നൽകി.
അഞ്ചു മണ്ഡലങ്ങളിലേയും സംഘാടകസമിതികൾ ചേർന്നു. വാർഡുതല സംഘാടകസമിതികളും വീട്ടുമുറ്റസദസുകളും നടന്നുവരികയാണ്. നവകേരളസദസുമായി ബന്ധപ്പെട്ട് അടൂർ, കോന്നി, റാന്നി താലൂക്കുകളിലെ പട്ടയവിതരണം ഊർജ്ജിതമായി നടക്കുകയാണ്. എല്ലാ മണ്ഡലങ്ങളിലും എംഎൽഎമാർ നേരിട്ടെത്തി ഒരുക്കങ്ങൾക്കു നേതൃത്വം നൽകി വരികയാണെന്നും യോഗം വിലയിരുത്തി.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബി. രാധാകൃഷ്ണൻ, ഡിവൈഎസ്പി നന്ദകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം ഗിരിനാഥ്, ഡെപ്യൂട്ടി കളക്ടർമാർ, വിവിധവകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *