എടത്വ: കിടപ്പ് രോഗിക്ക് ജീവൻ രക്ഷാ മരുന്ന് നല്കി മടങ്ങുമ്പോൾ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാർ പിഷാരത്തിന് തെരുവ് നായുടെ കടിയേറ്റു. തിങ്കളാഴ്ച രാവിലെ 6 മണിയോടെ തലവടി തെക്ക് മണലേൽ സ്കൂളിനു സമീപം വച്ചായിരുന്നു നായുടെ ആക്രമണം ഉണ്ടായത്. ബൈക്കിൽ വരുന്നതിനിടെ വലതുകാലിൻ്റെ പൊത്തപ്പുറത്താണ് നായ് കടിച്ചത് ആഴത്തിൽ മുറിഞ്ഞതിനാൽ ആശുപത്രിയിൽ എത്തി പ്രതിരോധ കുത്തി വയ്പ് എടുത്തു. പ്രദേശത്ത് തെരുവുനായുടെ ആക്രമണം രൂക്ഷമാണന്ന് നാട്ടുകാരും, പൊതു പ്രവർത്തകനായ ഡോ. ജോൺസൺ വി ഇടിക്കുളയും പരാതി പറയുന്നു.
വെറുമൊരു രാഷ്ട്രീയക്കാരൻ എന്നതിലുപരി നാട്ടുകാർക്ക് വേണ്ടപ്പെട്ട സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും, ബിജെപിയുടെ മേഖലയിലെ ഏക ബ്ലോക്ക് പഞ്ചായത്തംഗവുമായ അജിത് കുമാർ പിഷാരത്ത് തലവടി ചുണ്ടൻ വള്ളം സമിതി മീഡിയ വിഭാഗം ജനറൽ കൺവീനർ കൂടിയാണ് .
What do you feel about this post?
Like
Love
Happy
Haha
Sad

