പതിനഞ്ചുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് നഗ്നചിത്രങ്ങളും വിഡിയോയും പകര്‍ത്തിയ കേസില്‍ പ്രതിക്ക് 21 വര്‍ഷം തടവ്

Crime Pathanamthitta
Print Friendly, PDF & Email

അടൂര്‍: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ച് പോക്‌സോ കോടതി. കന്യാകുമാരി വിളവന്‍കോട് ചൂടാല്‍ അടയ്ക്കാകുഴിയില്‍ പല്ലുകുഴി കാവുവിള വീട്ടില്‍ ഗോകുല്‍ എന്ന് വിളിക്കുന്ന അനീഷ് രാജേന്ദ്രനെയാണ് (31) അടൂര്‍ അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്

പെണ്‍കുട്ടിയുടെ നഗ്നവീഡിയോയും ചിത്രങ്ങളും പകര്‍ത്തിയാണ് ലൈംഗിക അതിക്രമം കാണിച്ചത്. അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി പോക്‌സോ ആക്ട് വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും ഐടി ആക്ട് പ്രകാരവും കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തി. വിവിധ വകുപ്പുകളില്‍ ആയി നല്‍കിയ ശിക്ഷ ഒന്നിച്ച് അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ മതിയാകും.

പിഴ ത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും പിഴത്തുക അടയ്ക്കാത്ത പക്ഷം പ്രതി 21 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തില്‍ പറയുന്നു പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിത ജോണ്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *