വിവിപാറ്റിലെ ചിഹ്നം മാറിയെന്ന പരാതി: ആരോപണം അടിസ്ഥാനരഹിതമെന്ന് ജില്ലാ കളക്ടർ

Pathanamthitta Politics TECH

പത്തനംതിട്ട – ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പഴ വടക്ക് ഒന്നാം ബൂത്തിൽ വിവിപാറ്റിൽ ചിഹ്നം മാറി വോട്ട് വീണതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു. വീണ്ടും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരിക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ടെസ്റ്റ് വോട്ട് ചെയ്യുന്നതിന് അവസരം നൽകിയിരുന്നു. എന്നാൽ വോട്ട് രേഖപ്പെടുത്താതെ പരാതിക്കാരി പിന്മാറി. ഇവർക്ക് ശേഷം വോട്ട് രേഖപ്പെടുത്തിയ ആർക്കും ഇത്തരത്തിലുള്ള പ്രശ്നമുണ്ടായില്ലെന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്ന വോട്ടിംഗ് മെഷീനുകൾ മാത്രമാണ് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചിട്ടുള്ളത്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്നും കളക്ടർ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *