പത്തനംതിട്ട ജില്ലാതല ഉദ്ഘാടനവും വദന പരിശോധനാ ക്യാമ്പും

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ലോക വദനാരോഗ്യദിന ഉദ്ഘാടനവും പരിശോധനാ ക്യാമ്പും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി. മാർച്ച് 20 ലോകവദനാരോഗ്യ ദിനമാണ്. സന്തുഷ്ട വദനം സന്തുഷ്ട മനസ് എന്നതാണ് ദിനാചരണ സന്ദേശം. ജില്ലാ മെഡിക്കൽ ഓഫീസ്(ആരോഗ്യം), ആരോഗ്യ കേരളം, ജനറൽ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത.് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. എൽ. അനിതാ കുമാരി, സൂപ്രണ്ട് ഡോ.എം.എ ഷാനി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജെ.എം പ്രീജ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *