പത്തനംതിട്ട – പോളിംഗ് ദിനത്തിൽ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ യു.പി സ്‌കൂളിലെ പോളിംഗ് ബൂത്ത് കളക്ടർ എസ് പ്രേം കൃഷണൻ സന്ദർശിച്ചു. റോഡിൽ നിന്നും മുപ്പതോളം പടവുകൾ കയറിയാണ് വോട്ടർമാർക്ക് ബൂത്തിലേക്ക് എത്തേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം വയോധികർക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കുമായി ഇവിടെ നാല് ഡോളികൾ സജ്ജീകരിച്ചിരുന്നു. ഡോളി ചുമക്കുന്നതിന് 12 പേരുടെ സേവനവും ലഭ്യമായിരുന്നു. ഡോളിയുടെ പ്രവർത്തനം, കുടിവെള്ളം, വെയിൽ കൊള്ളാതെ ക്യൂ നിൽക്കാനുള്ള സംവിധാനം തുടങ്ങിയവ കളക്ടർ വിലയിരുത്തി.
ആറന്മുള എആർഒ ആർ. ബീനാ റാണി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.ജി ഗോപകുമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

