അടൂർ: മങ്ങാട് സ്വദേശിയായ ഏഴാം ക്ലാസുകാരിയുടെ വിരലിൽ കുരുങ്ങിയ നട്ട് എടുക്കാൻ അഗ്‌നിശമന സേന ഉദ്യോഗസ്ഥരെത്തി മുറിച്ചു നീക്കി. ചുമ്മാതെ കുട്ടി വിരലിൽ ഇട്ട നട്ട് ഊരാൻ കഴിയാത്തതിനെ തുടർന്ന് സഹായം അഭ്യർത്ഥിച്ച് അടൂർ അഗ്‌നിശമന നിലയത്തിൽ എത്തി. തുടർന്ന് സേന കട്ടർ ഉപയോഗിച്ച് ഇരുമ്പ് നട്ട് മുറിച്ചുമാറ്റി. സീനിയർ റെസ്‌ക്യൂ ഓഫീസർമാരായ അജിഖാന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സന്തോഷ്, ശരത്, മുഹമ്മദ്, ശ്രീജിത്ത്, രാജീവ് എന്നിവർ ചേർന്നാണ് നട്ട് നീക്കം ചെയ്തത്.


