പത്തനംതിട്ട – ഒന്നര മാസത്തോളമായി സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ തിളപ്പിച്ച് നിര്‍ത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്പോരിന് ആറ് മണിയോടെ അന്ത്യംകുറിക്കും. തുടര്‍ന്നുള്ള 48 മണിക്കൂര്‍ നിശബ്ദമായി മുന്നണികള്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും. വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ്. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശമായി പത്തനംതിട്ട മണ്ഡലത്തിലടക്കം പ്രധാന കേന്ദ്രങ്ങളിലെല്ലാം പാര്‍ട്ടികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും തകർക്കുകയാണ്. മലപ്പുറത്ത് അടക്കം ചിലയിടങ്ങളിൽ പ്രവർത്തകർ തമ്മിലുള്ള വാക്കുതർക്കം കൂട്ടത്തിലേക്കും കടന്നിട്ടുണ്ട്.


