കേരളത്തിലെ പക്ഷിപ്പനി: തമിഴ്‌നാട് ചെക്ക് പോസ്റ്റുകളിൽ പരിശോധന കടുപ്പിച്ചു

Food Kerala

കമ്പം : കേരളത്തിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട് ‌കേരള അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. അതിർത്തി ചെക്ക്‌പോസ്റ്റുകളായ ബോഡിമെട്ട്, കുമളി, കമ്പംമെട്ട് എന്നിവിടങ്ങളിലാണ് പരിശോധന.ക്വാറന്റൈൻ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.

കേരളത്തിൽ നിന്നും എത്തുന്ന വാഹനങ്ങളിൽ സാനിറ്റൈസേഷൻ നടത്തിയ ശേഷമാണ് കടത്തിവിടുന്നത്.അതേസമയം, തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ബ്രോയിലർ കോഴി, മുട്ട, കന്നുകാലി എന്നിവയുമായി വരുന്ന വാഹനങ്ങൾ തടസ്സമില്ലാതെ പോകുന്നുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *