തിരുവനന്തപുരം :കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലും ഭാഷാ സാംസ്ക്കാരിക പരിണാമത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു റവ. ജോർജ്ജ് മാത്തനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
റവ. ജോർജ്ജ് മാത്തൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദ്യ മലയാള വ്യാകരണഭാഷ കർത്താവായ റവ. ജോർജ്ജ് മാത്തൻ്റെ 156-ാംമത് ചരമ വാർഷികാഘോഷത്തിന് നല്കിയ ആശംസ സന്ദേശത്തിലാണ് ഈ കാര്യം സൂചിപ്പിച്ചത്.


ഭാഷയുടെയും സംസ്ക്കാരത്തിന്റെയും സംരംക്ഷണത്തിന് റവ. ജോർജ്ജ് മാത്തൻ നല്കിയ സംഭാവനകൾ പുതുതലമുറ മാതൃകയാക്കാവുന്നണെന്നും സ്മരണ പുതുക്കുന്നത് ശക്തി പകരുമെന്നും കൂട്ടിച്ചേർത്തു.റവ.ജോർ ജ്ജ് മാത്തൻ സ്മാരക സമിതി നടത്തുന്ന സദുദ്യമത്തിന് വിജയ ആശംസകളും നേർന്നു.
റവ. ജോർജ്ജ് മാത്തൻ്റെ ജീവ ചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റവ ജോർജ്ജ് മാത്തൻ സ്മാരക സമിതി ചെയർമാൻ പ്രകാശ് പനവേലി, സെക്രട്ടറി ജനറൽ ഡോ ജോൺസൺ വി.ഇടിക്കുള, ചീഫ് കോർഡിനേറ്റർ അജോയി കെ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ ആദരണീയനായ സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾക്ക് നിവേദനം നൽകിയിരുന്നു.അടിയന്തിര നടപടി സ്വീകരിക്കാൻ നിവേദനം സാംസ്ക്കാരിക വകുപ്പിന് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
റവ. ജോർജ്ജ് മാത്തൻ്റെ ജീവ ചരിത്രം ഉൾകൊള്ളിച്ചു കൊണ്ട് ‘കാവ്യപഥങ്ങളിലൂടെ ‘ എന്ന ഗ്രന്ഥം അലക്സ് നെടുമുടി തയ്യാറാക്കി.

ആംഗ്ലിക്കൻ സഭയുടെ ആദ്യ നാട്ടുപട്ടക്കാരനും മാതൃഭാഷയെ കൂടാതെ സുറിയാനി, ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു,സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി ഭാഷകളിലെ പണ്ഡിതനുമായിരുന്ന മലയാഴ്മയുടെ വ്യാകരണം, സത്യവേദഖേടം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവുമായ റവ.ജോർജ് മാത്തൻ്റെ ഭൗതിക ശരീരം 1870 മാർച്ച് 4ന് കുട്ടനാട് തലവടി കുന്തിരിക്കൽ സെന്റ് തോമസ് സി.എസ്.ഐ പള്ളി അങ്കണത്തിൽ കബറടക്കം ചെയ്തു.

What do you feel about this post?
Like
Love
Happy
Haha
Sad

