റോഡിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണ്ണവും, പണവും തിരികെ നൽകി മാതൃകയായി . !!

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സന്തോഷ് മുക്കിനു സമീപത്ത് നിന്ന് ഗ്യാസ് ഏജൻസിയിൽ ജോലി ചെയ്യുന്ന കുമാറിനാണ് ഒരു പവന്റെ വളയും, പണവും റോഡരികിൽ നിന്ന് കിട്ടിയത്. അതിനോടൊപ്പമുണ്ടായിരുന്ന ആശുപത്രി രേഖയിൽ നിന്ന് ഒപി നമ്പർ കിട്ടുകയും അടൂരിലുള്ള ആശുപത്രിയുമായി ഗാസ് ഏജൻസി അധികൃതർ ബന്ധപ്പെടുകയും ചെയ്തപ്പോഴാണ് മാലയുടെ ഉടമയുടെ ഫോൺ നമ്പർ കിട്ടിയത്. അടൂർ കടമ്പനാട് കല്ലുകുഴി സ്വദേശി ചെല്ലപ്പന്റെ സ്വർണ്ണവും പണവുമായിരുന്നു നഷ്ട്ടപ്പെട്ടത്. പണയം വെച്ചിരുന്ന വളയെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു വഴിയിൽ നഷ്ടമായത്.

ചിത്രം – ഉടമയെ കണ്ടെത്തി കുമാർ സ്വർണ്ണവളയും, പണവും തിരികെയേൽപ്പിച്ചപ്പോൾ.. !!

 

Leave a Reply

Your email address will not be published. Required fields are marked *