ഒരു വയസുകാരിയുടെ പനി മരണത്തിന് പിന്നാലെ എലിപ്പനി ബാധിച്ച് അടൂരില്‍ വയോധികന്‍ മരിച്ചു

Pathanamthitta
Print Friendly, PDF & Email

അടൂര്‍: പത്തനംതിട്ട ജില്ലയില്‍ പനിയും എലിപ്പനിയും പടരുന്നു. ആങ്ങമൂഴിയില്‍ പനി ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചതിന് പിന്നാലെ അടൂരില്‍ എലിപ്പനി ബാധിച്ച വയോധികനും മരിച്ചു.

പെരിങ്ങനാട് മൂന്നാളം ലിജോ ഭവനില്‍ രാജനാ(60) ന് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്. ഒരാഴ്ചയായി പനിയും ശരീര വേദനയുമുണ്ടായിരുന്നു. വ്യാഴാഴ്ച അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.എലിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: ലിസി. മക്കള്‍: ലിജോ രാജന്‍, ജൂലി രാജന്‍. മരുമക്കള്‍: ഹണി, സുബിന്‍ പ്രസാദ്.

പനിബാധിച്ച് ചികിത്സയിലിരുന്ന ഒരുവയസുള്ള പെണ്കുഞ്ഞ് വെള്ളിയാഴ്ചയാണ് മരിച്ചത്. ആങ്ങമൂഴി പുന്നയ്ക്കല്‍ സുമേഷിന്റേയും പ്രിയയുടേയും മകള് അഹല്യയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കുട്ടിയെ വ്യാഴാഴ്ച സീതത്തോട്ടിലെ ആശുപത്രിയില്‍ കാണിച്ചിരുന്നു.ഇവിടെ നിന്നുള്ള മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് പനി കുറഞ്ഞെങ്കിലും വെള്ളിയാഴ്ച വീണ്ടും ക്ഷീണമുണ്ടായി. ആങ്ങമൂഴിയിലെ ക്ലിനിക്കില്‍ എത്തിച്ച് മരുന്ന്് വാങ്ങി.തിരികെ വീട്ടിലെത്തില്‍ പാല്‍ കുടിച്ച് കിടന്ന കുട്ടി വൈകിട്ട് അമ്മ വിളിയ്ക്കുമ്പോള്‍ ഉണര്‍ന്നില്ല. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും എത്തും മുന്‍പ് മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *