സമൂഹ മാധ്യമങ്ങൾ വഴി വിദേശത്ത് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് ; പ്രതി റിമാൻഡിൽ ഭാര്യ ഒളിവിൽ

Crime Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – സമൂഹമാധ്യമങ്ങൾ വഴിപരസ്യം നൽകി യുഎഇയിലെ എമിറേറ്റ്സുകളിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയയാളെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെള്ളയമ്പലം കേന്ദ്രമാക്കി പ്രവർത്തിച്ചുവന്ന Minnacle എന്ന കൺസൾട്ടൻസി ഉടമ വട്ടിയൂർക്കാവ് ജഗദീശം ലെയ്നിൽ ശങ്കറാണ് അറസ്റ്റിലായത്.

സമൂഹമാധ്യമങ്ങൾ വഴി ആൻഡ്രോയ്ഡ് ഡെവലപ്പർ, സോഷ്യൽ മീഡിയ മാനേജർ, ഗ്രാഫിക് ഡിസൈനർ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നൽകി. തുടർന്ന് ഇയാളുടെ കൺസൾട്ടൻസി സ്ഥാപനമായ Minnacle വഴി, Krishna.R എന്ന സ്ത്രീ CMO ആയ Al Mashaps digital media എന്ന കമ്പനിയിലേക്ക് റിക്രൂട്ട്മെൻ്റ് ചെയ്യുകയായിരുന്നു. Al Mashaps digital media, ഷാർജ മീഡിയ സിറ്റിയിൽ രജിസ്റ്റർ ചെയ്താണ് തട്ടിപ്പ് നടത്തിയത്.

ആദ്യഘട്ടം ഗൂഗിൾ മീറ്റ് വഴി ഇൻ്റർവ്യൂവും രണ്ടാംഘട്ടത്തിൽ ആപ്‌റ്റിട്ട്യൂഡ് ടെസ്റ്റുമാണ് ഉദ്യോഗാർഥികൾക്ക് നൽകിയിരുന്നത്. ആപ്‌റ്റിട്ട്യൂഡ് ടെസ്റ്റ് ലിങ്ക് വാട്സാപ്പ് വഴി ഷെയർ ചെയ്ത ശേഷം അതിൽ പാസായെന്ന് ഉദ്യോഗർത്ഥികളോട് പറയും. തുടർന്ന് Al Mashaps digital media യുടെ ലെറ്റർ ഹെഡിൽ ഓഫർ ലെറ്റർ ഇ- മെയിൽ അയയ്ക്കും. പക്ഷേ, ഓഫർ ലെറ്റർ നൽകണമെങ്കിൽ ഓരോ അപേക്ഷകർക്കായി നിശ്ചയിച്ചിരിക്കുന്ന സർവീസ് ചാർജ് ശങ്കറിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കണമെന്നുള്ള നിബന്ധന വെച്ചുമാണ് അൻപതോളം വരുന്ന ഉദ്യോഗാർഥികളിൽ നിന്ന് ഇയാൾ എൺപത് ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.

ഇതിൽ Al Mashaps digital media കമ്പനിയുടെ CMO ആയ സ്ത്രീ ശങ്കറിൻ്റെ ഭാര്യയാണ്. ഇവരേയും പ്രതി ചേർത്താണ് പൊലീസ് നിലവിൽ കേസ് അന്വേഷിക്കുന്നത്. പക്ഷേ ശങ്കറിൻ്റെ അറസ്റ്റിന് ശേഷം ഇവർ ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *