കാട്ടുപന്നി ആക്രമണം : കടമ്പനാട്ട് രണ്ടു പേർക്ക് ഗുരുതര പരുക്ക്

Pathanamthitta
Print Friendly, PDF & Email

അടൂർ – കടമ്പനാട്ട് രണ്ടുപേരെ കാട്ടുപന്നി ആക്രമിച്ചു. ഒരാളുടെ നില ഒരുതരം. കടമ്പനാട് ഗണേശ വിലാസം സ്വദേശികളായ ജോൺസൺ, കോശി എന്നിവരെയാണ് പന്നി ആക്രമിച്ചത്. ഇന്ന് രാവിലെ ഒമ്പതിനായിരുന്നു ആക്രമണം. ഇവർ കൃഷി സ്ഥലത്തേക്ക് പോകുമ്പോൾ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.ഒരാളെ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജിലും, മറ്റൊരാൾ അടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *