ശുചിത്വ മിഷൻ ടീം അംഗങ്ങൾ ഹരിത പോളിംഗ് ബൂത്തുകൾ സന്ദർശിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്ററുടെ നേതൃത്വത്തിൽ ശുചിത്വ മിഷൻ ടീം അംഗങ്ങൾ ജില്ലയിലെ ഡിസ്ട്രിബൂഷൻ കേന്ദ്രങ്ങളും ഹരിത പോളിംഗ് ബൂത്തുകളും സന്ദർശിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശം പൂർണമായും പാലിച്ചു കൊണ്ടാണ് ജില്ലയിലെ പോളിംഗ് ബൂത്തുകൾ എല്ലാം സജ്ജമാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് തോരണങ്ങളും, ഹോർഡിങ്ങുകളും, ബോർഡുകളും ഒഴിവാക്കി പ്രകൃതി സൗഹാർദ്രമായ ഓല കൊണ്ട് മേഞ്ഞ പോളിംഗ് ബൂത്തുകളും ഓലകൊണ്ട് ഉണ്ടാക്കിയ തോരണങ്ങളും, മാലിന്യം നിക്ഷേപിക്കാൻ ഓല നെയ്ത വല്ലങ്ങളും ബൂത്തിൽ സജ്ജമാക്കിയിട്ടുണ്ട്.എല്ലാ ബൂത്തുകളിലും ഡിസ്ട്രിബൂഷൻ കേന്ദ്രങ്ങളിലും ഹരിത കർമസേനയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കാൻ പ്രേത്യേകം ബിന്നുകളും ബൂത്തുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ജില്ലയിൽ 1225 പോളിംഗ് സ്റ്റേഷനുകൾ ആണ് ഉള്ളത്. അതിൽ എല്ലാ പോളിംഗ് സ്റ്റേഷനുകളും ഹരിത പോളിംഗ് സ്റ്റേഷനുകളാണ്. ജില്ലയിലെ നാല് നഗരസഭകളിലായി 137 ഉം എട്ട് ബ്ലോക്കുകളിലായി 1088 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്.

കോന്നി -154, റാന്നി- 168, പുളിക്കീഴ് – 90, കോയിപ്രം- 123, പറക്കോട് -239, ഇലന്തൂർ -103, പന്തളം – 103, മല്ലപ്പള്ളി -108, അടൂർ നഗരസഭ-29, പത്തനംതിട്ട നഗരസഭ- 33, തിരുവല്ല നഗരസഭ- 41, പന്തളം നഗരസഭ- 34 എന്നിങ്ങനെയാണ് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളുടെ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *