തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ ബുധനാഴ്ച രാവിലെ ആരംഭിച്ചു . നഗറിൽ പ്രതിഷ്ഠിക്കാനുള്ള ദിവ്യജ്യോതി ശിവഗിരി മഹാസമാധിയിൽ നിന്ന് ഏറ്റുവാങ്ങി. ശിവഗിരിമഠത്തിലെ സ്വാമി വിദ്യാനന്ദയിൽ നിന്ന് തിരുവല്ല യൂണിയൻ കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, മനോജ് ഗോപാൽ, വൈദികസമിതി പ്രസിഡന്റ് ഷിബു തന്ത്രി, സെക്രട്ടറി സുജിത്ത് ശാന്തി, മഠത്തുംഭാഗം ശാഖാ യൂണിയൻ കമ്മിറ്റിയംഗം അനീഷ് പുറമറ്റം എന്നിവർ ചേർന്ന് ദിവ്യജ്യോതി ഏറ്റുവാങ്ങി. തുടർന്ന് നെടുമ്പ്രം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ ഇന്നലെ ദിവ്യജ്യോതി എത്തിച്ചിരുന്നു. ഇന്ന് രാവിലെ കോടുകുളഞ്ഞി വിശ്വധർമ്മമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ കൺവെൻഷൻ നഗറിൽ ദിവ്യജ്യോതിപ്രതിഷ്ഠ നിർവ്വഹിച്ചു.10ന് യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ധർമ്മപതാക ഉയർത്തും.10.15ന് ശാന്തിഹവനം.10.30ന് ഭദ്രദീപ പ്രകാശനവും പ്രഭാഷണവും സ്വാമി ശിവബോധാനന്ദ നിർവ്വഹിക്കും.11ന് എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സ്വാഗതം പറയും. അഡ്വ.കെ.യു.ജെനീഷ് കുമാർ എം.എൽ.എ, രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ, യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.പി.ഉദയഭാനു, എ.പി.ജയൻ, അഡ്വ.വി.എ.സൂരജ്, എം.ഡി.ദിനേശ്കുമാർ, അനുരാധ സുരേഷ്, കെ.പി.കൃഷ്ണകുമാരി, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു എന്നിവർ പ്രസംഗിക്കും.1.15ന് ബിബിൻ ഷാൻ പ്രഭാഷണം നടത്തും.


