കാരിക്കയം ഡാമിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാൽ ജാഗ്രത നിർദേശം

Kerala Pathanamthitta
Print Friendly, PDF & Email

ആറന്മുള ഉതൃട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് പമ്പാനദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് കാരിക്കയം ഡാമിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാൽ പള്ളിയോടങ്ങൾ, വള്ളങ്ങൾ, ബോട്ട്, കടത്ത് എന്നിവ പമ്പാനദിയിൽ ഇറക്കുന്നതിനും ഉപയോഗിക്കുന്നതിനും ജാഗ്രത പുലർത്തണമെന്നും സുരക്ഷ മുൻകരുതൽ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *