അയ്യോ.. ഭായി പോകല്ലേ.. !! ബംഗാളികൾ ഇല്ലങ്കിൽ പിന്നെ എന്ത് ചെയ്യും ?

Kerala Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – ബംഗാളികൾ കേരളം വിട്ടാൽ എന്ത് സംഭവിക്കും, പെരുനാളും തിരഞ്ഞെടുപ്പും ഒരുമിച്ച് വന്നപ്പോൾ മലയാളിക്ക് കാര്യം മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്, ഇനിയുള്ള രണ്ടു മാസം എങ്ങനെ തള്ളിനീക്കും അവരില്ലാതെ. പലരും പരസ്പരം ചോദിച്ചു തുടങ്ങി…!

ബംഗാൾ , ആസം, ഒഡീസ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചു പോകുമ്പോൾ കൃഷി , കെട്ടിട നിർമ്മാണം, ചെറുകിട വ്യവസായം ഹോട്ടൽ & റെസ്റ്റോറണ്ടുകൾ അടക്കമുള്ള സമസ്ത മേഖലയും കേരളത്തിൽ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. ചുരുങ്ങിയത് രണ്ടു മാസത്തേക്ക് ഇതേ അവസ്ഥ തുടരാനാണ് സാദ്ധ്യത. വോട്ടു ബാങ്ക് ഉറപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളും മുന്നണികളും മത്സരിച്ച് ഇവർക്കായി ബൾക്ക് ടിക്കറ്റ് ബുക്കിംഗ് വരെ നടത്തുന്നുണ്ടത്രേ. തങ്ങളുടെ പ്രദേശത്തു തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തിയില്ലെങ്കിൽ റേഷൻ കാർഡുകളിൽ നിന്നും പേര് വെട്ടുമെന്നും അവർക്ക് ഭീഷണികൾ ലഭിച്ചിട്ടുണ്ടു പോലും. എന്തായാലും എല്ലാവരും പെട്ടികെട്ടി പോയിത്തുടങ്ങി. കേരളത്തിൽ റേഷൻകാർഡും തിരഞ്ഞെടുപ്പ് ഐഡിയും ഉള്ളവർ മാത്രം ഇവിടെ അവശേഷിക്കും . കള്ളാ വോട്ട് ചെയ്യാൻ പോലും ആളെക്കിട്ടാതെ രാഷ്ട്രീയ പാർട്ടികളും പാടുപെടും. !!

Leave a Reply

Your email address will not be published. Required fields are marked *