ചികിൽസയിൽ കഴിഞ്ഞിരുന്ന അജ്ഞാതൻ കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചു : പോലീസ് ബന്ധുക്കളെ തിരയുന്നു

Kerala Kottayam Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – അമ്പത് വയസ്സ് പ്രായം തോന്നിക്കുന്നതും കറുത്തുമെലിഞ്ഞ ശരീര പ്രകൃതിയുള്ളതും വലതുകൈത്തണ്ടയുടെ അകവശം പച്ച കുത്തിയിട്ടുള്ളതും 170 സെ.മി ഉയരമുള്ളതും വെള്ളയിൽ നീല നിറത്തോടു കൂടിയ കൈലി ധരിച്ചിട്ടുള്ളതുമായ പുരുഷന്റെ അജ്ഞാതമൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവരുന്നു.

കഴിഞ്ഞ 16 ന് വൈകിട്ട് ആറരയോടെ ശാരീരിക സുഖമില്ലാതെ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ചിരുന്നതും, സ്ഥിതി മോശമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നതുമാണ്. എന്നാൽ മരണപ്പെടുകയായിരുന്നു. അടൂർ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു.

ഇയാളെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ പറയുന്ന ഏതെങ്കിലും നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.
അടൂർ പോലീസ് ഇൻസ്‌പെക്ടർ 9497987050
എസ് ഐ 9497980247
അടൂർ പോലീസ് സ്‌റ്റേഷൻ 9497908340

Leave a Reply

Your email address will not be published. Required fields are marked *