പത്തനംതിട്ട – ജില്ലയിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലായി കണ്ടെത്തിയ മേഖലകളിൽ കൂടുതൽ കരുതലും ജാഗ്രതയും വേണമെന്നും ഉറവിട നശീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കണമെന്നും ജില്ലാമെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ അനിതകുമാരി അറിയിച്ചു.
കഴിഞ്ഞയാഴ്ച കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ – രോഗബാധിതരുടെ എണ്ണം – വാർഡ് എന്ന ക്രമത്തിൽ
പത്തനംതിട്ട നഗരസഭ – മൂന്ന് – 12,15,17
കോന്നി- രണ്ട് – ഏഴ്
കൂടൽ- രണ്ട് – ഒൻപത്
പന്തളം നഗരസഭ- രണ്ട് -22,29
തിരുവല്ല നഗരസഭ – രണ്ട് – 24,36
കുറ്റപ്പുഴ – രണ്ട് – നാല്
ജില്ലയിൽ ഇടക്ക് ചിലയിടങ്ങളിൽ വേനൽ മഴ കിട്ടുന്നതിനാൽ ഇനിയും കൂടുതൽ കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പനി ലക്ഷണങ്ങൾ കണ്ടാൽ ആശുപത്രികളിലെത്തി ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

