ചെന്നീർക്കര ഗവ. ഐ.ടി.ഐ യിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (സിഒപിഎ) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവ് .കമ്പ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജിയിൽ എഞ്ചിനീയറിംഗ് /വൊക്കേഷണൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇൻഫോർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദവും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജിയിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ ഐ ടി ഐ സർട്ടിഫിക്കറ്റ് (എൻ. റ്റി. സി ./എൻ. എ. സി. ) യോഗ്യതയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർ മെയ് 15 ന് രാവിലെ 11 ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ചെന്നീർക്കര ഐ ടി ഐ യിൽ ഹാജരാകണം. ഫോൺ : 0468- 2258710.


