അവശ്യ സേവന വിഭാഗത്തിൽപ്പെട്ടവരുടെ വോട്ട് ഉറപ്പാക്കും : ജില്ലാ കളക്ടർ

Pathanamthitta

പത്തനംതിട്ട – അവശ്യ സേവന വിഭാഗത്തിൽ പെട്ടവരുടെ വോട്ടുകൾ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു. തപാൽ വോട്ടിംഗുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന നോഡൽ ഓഫീസർമാരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. പോലീസ്,വനം, ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം), ഫയർഫോഴ്‌സ്, ജയിൽ, എക്‌സൈസ്, കെ.എസ്.ഇ.ബി, വാട്ടർ അഥോറിറ്റി, ഹെൽത്ത് സർവീസ്, ട്രഷറി, കെ.എസ്.ആർ.ടി.സി, ബി എസ് എൻ എൽ, പോസ്റ്റ് ഓഫീസ്, ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ, മിൽമ, മാധ്യമ പ്രവർത്തകർ, റയിൽവേ എന്നീ വിഭാഗത്തിൽപ്പെട്ടവരെയാണ് അവശ്യസേവനത്തിൽ ഉൾപ്പെടുത്തി പോസ്റ്റൽ വോട്ടിന് അനുമതി നൽകിയിരിക്കുന്നത്.
വോട്ടെടുപ്പ് തീയതിയിൽ ഡ്യൂട്ടിയിലുള്ള അവശ്യസേവന വിഭാഗങ്ങളിലെ ജീവനക്കാർക്കായാണ് അബ്‌സെന്റീ വോട്ടർമാരായി തപാൽ ബാലറ്റ് സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.

ബന്ധപ്പെട്ട വകുപ്പിലെ നോഡൽ ഓഫീസർ തപാൽ ബാലറ്റ് സൗകര്യം ആവശ്യമുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കണം. തപാൽ വോട്ടിനുള്ള അപേക്ഷ ഫോറം 12ഡി യിലാണ് സമർപ്പിക്കേണ്ടത്. വോട്ടെടുപ്പ് നടക്കുന്ന ദിവസം ജീവനക്കാരൻ ഡ്യൂട്ടിയിലായിരിക്കുമെന്ന് നോഡൽ ഓഫീസർ ഫോം നമ്പർ 12ഡി യിൽ സാക്ഷ്യപ്പെടുത്തണം. നോഡൽ ഓഫീസർ എല്ലാ അപേക്ഷകളും ശേഖരിച്ച് പോസ്റ്റൽ ബാലറ്റിനായി ജില്ലാ നോഡൽ ഓഫീസർക്ക് കൈമാറണം. ഏഴ് മണ്ഡലങ്ങളിലും തപാൽ വോട്ടിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കും. തപാൽ വോട്ടിംഗ് കേന്ദ്രങ്ങളിൽ വോട്ടിംഗിനായി നിശ്ചയിച്ചിട്ടുള്ള മൂന്ന് ദിവസങ്ങളിൽ(വോട്ടിംഗ് ദിവസത്തിനു മൂന്നു ദിവസമെങ്കിലും മുൻപ്) വോട്ട് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും കളക്ടർ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *