അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായ്ക്ക് ജന്മ നാടിന്റെ യാത്ര മൊഴി 20ന് നിരണത്ത്.

Kerala Pathanamthitta Special

നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷനും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ സ്ഥാപകനുമായ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ കബറടക്കം മെയ് 21ന് തിരുവല്ല കുറ്റപ്പുഴ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ നടക്കും.

മെത്രാപ്പോലീത്തായുടെ ഭൗതീക ശരീരം പൊതുദർശനം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ മെയ് 20ന് രാവിലെ 8 മുതൽ 9 വരെ നടക്കും.ശുശ്രൂഷകൾക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരളം അതി ഭദ്രാസനം സഹായ മെത്രാൻ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ നേതൃത്വം നല്കും.തുടർന്ന് തിരുവല്ല കുറ്റപ്പുഴ സെന്റ് തോമസ് നഗർ കൺവൻഷൻ സെന്ററിൽ പൊതു ദർശനത്തിനായി വെയ്ക്കും.

സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവരും, വിശ്വാസി സമൂഹവും പൊതു ദർശനത്തിനും, കബറിടക്ക ചടങ്ങുകൾക്കും എത്തുന്നതിനാൽ വിപുലമായ ഒരുക്കങ്ങളാണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഒരുക്കിയിരിക്കുന്നത്. മരണ വാർത്തയറിഞ്ഞു നിരവധി രാഷ്ട്രീയ, സാമൂഹിക, മത സാമുദായിക ആത്മീയ നേതാക്കൾ ആണ് കുറ്റപ്പുഴയിലെ സഭാ ആസ്ഥാനത്തേക്കെത്തി അനുശോചനം അറിയിച്ചു കൊണ്ടിരിക്കുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *