പൊതുവിദ്യാലയങ്ങൾ അറിവിന്റെ കേന്ദ്രങ്ങൾ ആണെന്നതിന് മറ്റൊരു തെളിവു കൂടി. 🙏

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയിലെ ഒന്നാം ക്ലാസ് അദ്ധ്യാപകരുടെ വിജയ സംഗമം 19/3/24ന് കോഴഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. ആറന്മുള സബ് ജില്ലയിൽ നിന്നും വിഷയം അവതരണത്തിനായി ഗവൺമെന്റ് എസ്എൻവി എൽപിഎസ് ഉള്ളന്നൂർ, കൂടോട്ടിക്കൽ സ്കൂളിൽ നിന്നും അദ്ധ്യാപിക സുമി പങ്കെടുത്തു. പരിപാടിയിൽ തൽസമയ ഡയറിയെഴുത്ത്, വായന എന്നീ പരിപാടിക്കായി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളെ പങ്കാളികളാക്കി. സുമി എന്ന അവരുടെ അദ്ധ്യാപികയുടെ വാഹനത്തിൽ പരിപാടിക്കായി വന്നപ്പോഴത്തെ വിവരങ്ങൾ ഡയറിയിൽ എഴുതാനാണ് ആവശ്യപ്പെട്ടത്. മിടുക്കരായി അവർ ഡയറി എഴുതുകയും വായിക്കുകയും ചെയ്തു.

തങ്ങൾ വന്നവഴി കണ്ട വാഹനങ്ങൾ, മൊബൈൽ ടവറുകൾ, ആശുപത്രികൾ തുടങ്ങിയയെല്ലാം ആ ഡയറിക്കുറിപ്പിൽ ഉണ്ടായിരുന്നു.. അക്ഷരത്തെറ്റ് കൂടാതെയുള്ള ഈ കൂട്ടികളുടെ എഴുത്ത്, ഈ വർഷം മുതൽ ഒന്നാംക്ലാസുകളിൽ ആരംഭിച്ച സചിത്ര നോട്ട് ബുക്ക് രചനയുടെയും, സംയുക്ത ഡയറി എഴുത്തിന്റെയും മികവ് തെളിയിക്കുന്നതായി. സ്കൂളിനും, അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കും, കുട്ടികൾക്കും അഭിനന്ദനങ്ങൾ. പൊതുവിദ്യാലയങ്ങൾ അറിവിന്റെ കേന്ദ്രങ്ങൾ ആണെന്നതിന് മറ്റൊരു തെളിവു കൂടി. 🙏

Leave a Reply

Your email address will not be published. Required fields are marked *