ഫോക്‌ലോർ അക്കാദമി അവാർഡ് ലഭിച്ച നാടൻപാട്ട് കലാകാരൻ പ്രകാശ് വള്ളംകുളത്തിലിനെ ആദരിക്കുന്നു !!

Pathanamthitta Special

തിരുവല്ല – കേരളാ ഫോക്‌ലോർ അക്കാദമിയുടെ അവാർഡ് ലഭിച്ച നാടൻപാട്ട് കലാകാരൻ പ്രകാശ് വള്ളംകുളത്തിലിനെ ജനുവരി 24 നു തിരുവല്ല ബിലീവേഴ്‌സ് യൂത്ത് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സ്റ്റേജ് ആർട്ടിസ്റ്റുകളുടെ സംഘടനയായ “സവാക് ” ആദരിക്കും. കാർട്ടൂണിസ്റ്റ് ശ്രീ. ജിതേഷ്ജി പരിപാടി ഉദ്ഘാടനം ചെയ്യും.സവാക് സംസ്ഥാന സെക്രട്ടറി ശ്രീ. അജി എം ചാലാക്കേരി അദ്ധ്യക്ഷത വഹിക്കും. കലാ സാംസ്കാരിക രംഗത്തുള്ളവരും, ജനപ്രതിനിധിയുമടക്കം വലിയൊരു സദസ്സ് സാക്ഷ്യം വഹിക്കും. സവാക്കിനൊപ്പം, തിരുവല്ല പൗരാവലിയും ചേർന്നാണ് പ്രകാശ് വള്ളംകുളത്തിലിനെ ആദരിക്കുന്നതെന്ന് പത്ര സമ്മേളനത്തിൽ പങ്കെടുത്ത സവാക് ഭാരവാഹികൾ പറഞ്ഞു.

2026 ജനുവരി 24 നു രാവിലെ തിരുവല്ല തിലക് ഹോട്ടലിനു സമീപമുള്ള ബിലീവേഴ്‌സ് യൂത്ത് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ് നടക്കുക. പരിപാടിയിൽ വെച്ച് ജീവകാരുണ്യ പ്രവർത്തകരായ രേഖ സ്നേഹപ്പച്ച, ഗീത വേണുഗോപാൽ, സാജൻ വെട്ടിയാർ, രാജീവ് കിളിക്കൂട്, സുകുമാരൻ പട്ടാമ്പി, മിനി ആർ കുമാർ, ഗുലാൻ റസിയ, സുധീർ കാട്ടിത്തറയിൽ, നിസാം കൊച്ചയ്യത്ത്, ലിന്റ ചന്ദ്രൻ, അഞ്ജലി ജയപാൽ, ജയൻ ചെങ്ങറ, നദീറ പുനലൂർ, ശ്രീദാ ദാസ്, സൂര്യ സുരേന്ദ്രൻ, ശില്പ ബൈജു എന്നിവരെയും, നവ മാധ്യമ പ്രവർത്തകരായ ഷിജു ജോൺ ( അച്ചായൻസ് മീഡിയ ), ജിബു വിജയൻ ( പത്തനംതിട്ട മീഡിയ ഓൺലൈൻ ) എന്നിവരെയും, കലാപ്രതിഭകളായ എം.ആർ.സി നായർ, മുരളീധരക്കുറുപ്പ്, വിനോദ് മുളമ്പുഴ, ലത്തീഫ് മുല്ലശ്ശേരി, കെ. വാസുക്കുട്ടൻ, കെ.എസ ഗോപകുമാർ, എ.ജി അനിൽകുമാർ, സ്മിത്ത് തിരുവല്ല, കൃഷ്‌ണേന്ദു എസ്, ഡോ. ഷീന പി.ഇ, നന്ദിക റെജികുമാർ, അപർണ്ണ ടി.എസ്, ഐശ്വര്യ അനിൽ, ഗംഗാ ഗണേഷ് എന്നിവരെയും ആദരിക്കും.

കൂടാതെ കലാകാരന്മാരുടെ സംഘടനയായ സവാക് കലാകാരന്മാരുടെ നിലനിൽപ്പിനെ തന്നെ ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണെമെന്നാവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കും.

രാത്രി പത്തു മണിക്ക് ശേഷം പരിപാടികൾക്ക് ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ലായെന്ന തീരുമാനം പിൻവലിക്കുക, കലാകാര ക്ഷേമനിധി വഴി നൽകുന്ന പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക, സംഗീത നാടക അക്കാദമി വഴിയുള്ള പെൻഷൻ തുക വർദ്ധിപ്പിക്കുക, ചലച്ചിത്ര മേഖലക്ക് നൽകുന്ന അനുപാതത്തിൽ മറ്റു കലാ മേഖലകൾക്കും ക്ഷേമനിധി ബോർഡിൽ പ്രത്തിനിധ്യം നൽകുക, അക്കാദമിയിലും, ക്ഷേമനിധി ബോർഡിലും അംഗീകൃത സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തുക, ക്ഷേമനിധി ബോർഡിന് രൂപം നൽകിയപ്പോൾ ഉണ്ടായിരുന്ന എല്ലാ വിഭാഗങ്ങളെയും ക്ഷേമനിധിയുടെ പരിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവിശ്യങ്ങളാണ് നിവേദനത്തിൽ സമർപ്പിക്കുക എന്ന് സവാക് പ്രസിഡന്റ് ജി.കെ പിള്ള തെക്കേടത്ത്, ജനറൽ സെക്രട്ടറി സുദർശനൻ വർണ്ണം എന്നിവർ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *