ലോക്സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലാ കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

Pathanamthitta

പത്തനംതിട്ട – ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് കണ്ട്രോൾ റൂം ആൻഡ് ഹെൽപ്പ് ലൈൻ കളക്ടറേറ്റിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 24 മണിക്കൂറും കണ്ട്രോൾ റൂമുമായി നേരിട്ടും 0468 2224256 എന്ന നമ്പരിലും ബന്ധപ്പെടാം. 1950 എന്ന ടോൾ ഫ്രീ നമ്പരിലും പൊതുജനങ്ങൾക്ക് 24 മണിക്കൂറൂം സേവനം ലഭ്യമാണ്. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പത്മചന്ദ്രകുറുപ്പ്, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *