ആറന്മുള – കാനഡയിൽ പതിനഞ്ചു വർഷമായി എല്ലാ ഓഗസ്റ്റ് മാസത്തിലും നടക്കുന്ന പ്രവാസി ലോകത്തെ വലിയ വള്ളംകളിയായ കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളിയുടെ ഭാഗമായുള്ള കേരളാ കൺവെൻഷൻ ആറന്മുളയിൽ പാഞ്ചജന്യം ആഡിറ്റോറിയത്തിത്തിൽ വെച്ചു നടന്നു. കനേഡിയൻ നെഹ്‌റുട്രോഫി വള്ളംകളി എന്നറിയപ്പെടുന്ന ബ്രാംപ്ടൻ ബോട്ട് റേസിന്റെ അമരക്കാരൻ ശ്രീ. കുര്യൻ പ്രക്കാനത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ശ്രീ. ആന്റോ ആന്റണി എംപി, പ്രൊഫ. പിജെ കുര്യൻ, ശ്രീ. രാജു എബ്രഹാം മുൻ എംഎൽഎ, ശ്രീ. ശിവദാസൻ നായർ മുൻ എംഎൽഎ, ബ്രഹ്മശ്രീ. അക്കീരമൺ കാളിദാസ ഭട്ടത്തിരിപ്പാട്, ശ്രീ. വിക്ടർ ടി തോമസ്, ശ്രീ. കെവി സാംബദേവൻ, ഡോ. എബ്രഹാം കലമണ്ണിൽ, അഡ്വ. കെ ജയവർമ്മ, ശ്രീ. ടിഒ എബ്രഹാം, ശ്രീ. അജി അലക്സ്, അഡ്വ. ജയൻ ചെറുവള്ളിൽ, ശ്രീ. ജിൻസൺ ഇടയാറന്മുള, ശ്രീ. ജോസ് കോലത്ത് അടക്കമുള്ള പൗരപ്രമുഖർ പങ്കെടുത്തു.

ആറന്മുളയെന്ന വള്ളംകളിയുടെ നാട്ടിലെ പാട്ടുകാരും, പള്ളിയോട ശില്പികളും, പള്ളിയോട കരകളുടെ നായകന്മാരും, ആലപ്പുഴയിലെ നെഹ്രുട്രോഫി വള്ളംകളിയിലെ വേഗരാജാക്കന്മാരുടെ അമരക്കാരുമൊക്കെ അടക്കം ആറന്മുള സാക്ഷ്യം വഹിച്ചത് പ്രൗഢ ഗംഭീരമായൊരു സദസ്സിനെ. പ്രോഗ്രാം കോർഡിനേഷൻ ചെയർമാൻ ശ്രീ. റെജി താഴമൺ യോഗത്തില് സ്വാഗതം അർപ്പിച്ചു. ശ്രീ. ആന്റോ ആന്റണി എംപിക്കൊപ്പം, പ്രൊഫ. പിജെ കുര്യനും, കുര്യൻ പ്രക്കാനവും കൂടി നിലവിളക്ക് കൊളുത്തി ആരംഭിച്ച പരിപാടിയിൽ എല്ലാവരുടെയും ആശംസാ പ്രസംഗങ്ങൾ കാനഡയിൽ വള്ളംകളി എന്ന ആശയം ആവിഷ്കരിച്ചു നടപ്പിലാക്കിയ കുര്യൻ പ്രക്കാനത്തിന്റെ സാംസ്കാരിക പകർച്ചയെ പ്രശംസിച്ചു കൊണ്ടായിരുന്നു.

തുടർന്ന് വിശിഷ്ട വ്യക്തികളെയും, പള്ളിയോട സേവാസംഘം ഭാരവാഹികളെയും, പള്ളിയോട ശില്പികളെയും, വഞ്ചിപ്പാട്ട് ആശാന്മാരെയും, പ്രമുഖ ചെറുവള്ളങ്ങളെയും ഒക്കെ ആദരിച്ചു. ഇത്രമാത്രം വിപുലമായ വള്ളംകളിയിലെ എല്ലാ മേഖലയിലെയും വ്യക്തിത്വങ്ങളെ ആദരിക്കുന്ന ഒരു ചടങ്ങു മുമ്പ് ആറന്മുളയിൽ നടന്നിട്ടില്ല എന്നുതന്നെ പറയാം.
ആറന്മുളയിൽ നടന്ന പരിപാടികൾക്ക്, പ്രോഗ്രാം ചെയർമാൻ ശ്രീ റെജി താഴമൺ പ്രോഗ്രാം കമ്മറ്റി രക്ഷാധികാരി വിക്ടർ ടി തോമസ്, പ്രോഗ്രാം കൺവീനർ ഷിനു മാത്യു തോന്നിയാമല , അനില് തോമസ് നൂറാനാകുഴി , സാംകൂട്ടീ പാലക്കമണ്ണിൽ അലക്സ് കലമണ്ണിൽ സുജ ഷാജി എന്നിവര് നേതൃത്വം വഹിച്ചു.

ലോകത്താകമാനം ഉള്ള വള്ളംകളി സംഘാടകരുടെ ഒരു അന്താരാഷ്ട്ര വേദി ഈ കൺവെൻഷനോട് കൂടി രൂപീകൃതമായതായും വള്ളംകളി രംഗത്തുള്ള എല്ലാ സംഘടകരെയും യോജിപ്പിച്ചു വള്ളംകളികളുടെ വിജയത്തിനായി അഗോളതലത്തിൽ സഹകരിച്ചു മുന്നോട്ട് പോകുമെന്നും കുര്യൻ പ്രക്കാനം അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

