അഹമ്മദാബാദ് വിമാനാപകടത്തിൽ പുല്ലാട് സ്വദേശിനിയായ നേഴ്സ് രഞ്ജിത ഗോപകുമാർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാ കളക്ടറാണ് ഔദ്യോഗികമായി രഞ്ജിത ഗോപകുമാറിന്റെ മരണം സ്ഥിരീകരിച്ചത്. കോഴഞ്ചേരി പുല്ലാട് സ്വദേശിനിയായ രഞ്ജിത കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് അവധിയെടുത്താണ് സലാലയിൽ ജോലിക്കായി പോയിരുന്നത്. അവിടെ നിന്നും ലണ്ടനിൽ പോയി ജോലിയിൽ പ്രവേശിച്ച രഞ്ജിത വീണ്ടും അഞ്ചുവർഷം കൂടി അവധി നീട്ടിയെടുക്കാനാണ് നാട്ടിൽ എത്തിയത്. ഇന്നലെ തിരികെ ലണ്ടനിലേക്ക് പോകാനായി നാട്ടിൽ നിന്ന് അഹമ്മദാബാദിലേക്കും, അവിടെ നിന്ന് ലണ്ടനിലേക്കും യാത്ര ചെയ്യാനായിരുന്നു പോയത്. 11 വർഷം ഒമാനിലെ സലാലയിൽ നേഴ്സ് ആയിരുന്നു അവിടെ നിന്നും ഒരു വർഷം മുൻപാണ് ലണ്ടനിൽ ജോലിയിൽ പ്രവേശിച്ചത്. പന്തളം എൻ. എസ്. എസ്. മെഡിക്കൽ മിഷൻ ആശുപത്രിയിൽ ആയിരുന്നു. Bsc നഴ്‌സിംഗ് പഠനം നടത്തിയത്. സലാലയിലെയും, നാട്ടിലെയും കണ്ണീർ മായുന്നില്ല. പ്രായമായ അമ്മയും, പത്തുവയസുള്ള ഒരാൺകുട്ടിയും, ഏഴുവയസുള്ള ഒരു പെൺകുട്ടിയും പണിതീരാത്ത ഒരു വീടുമാണ് രഞ്ജിതക്ക് സ്വന്തമായുള്ളത്. ഇനി പണിതീരാത്ത ആ വീട്ടിലേക്കാണ് രഞ്ജിതയുടെ മൃതദേഹം എത്തുക. വിധി ചില മനുഷ്യരോട് വളരെ ക്രൂരമായാണ് പെരുമാറുന്നത്. കണ്ണീർ പ്രണാമങ്ങളോടെ..
ടീം പത്തനംതിട്ട

Leave a Reply

Your email address will not be published. Required fields are marked *