തിരുവല്ല: ആൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ്റെ (എകെപിസിടിഎ) 66-ാം സംസ്ഥാന സമ്മേളനം ഇന്ന് മുതൽ തിരുവല്ലയിൽ നടക്കും . മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം സാർവ്വദേശീയ വനിതാ ദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് വനിതാ സംഗമത്തോടെയാണ് ആരംഭിക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി പത്മനാഭൻ ,പ്രസിഡൻ്റ് ഡോ: കെ ബിജുകുമാർ, സ്വാഗത സംഘം ചെയർമാൻ പി ബി ഹർഷകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തിരുവല്ല ടൈറ്റസ് സെക്കൻ്റ് ടീച്ചേഴ്സ് കോളേളിൽ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡൻ്റ് പി കെ ശ്രീമതി വനിതാ സംഗമം ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ഡോ.എസ് ഷാജിത അധ്യക്ഷയാകും. രാവിലെ 8. 30 ന് അദ്ധ്യാപകരുടെ കായിക മൽസരങ്ങൾ തിരുവല്ല എസ് സി എസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. സമ്മേളനത്തിൽ ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. .
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ ലൈബ്രറികൾ ശക്തീകരിക്കുന്നതിൻ്റെ ഭാഗമായി അക്ഷരക്കൂട്ടം പദ്ധതി ആരംഭിച്ചു. സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ അഞ്ച് പുസ്തകം വീതം പദ്ധതിയുടെ ഭാഗമായി നൽകും. സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ നൽകുന്ന പുസ്തകങ്ങൾ ശേഖരിച്ച് ജില്ലയിലെ ട്രൈബൽ ലൈബ്രറികൾ നവീകരിക്കും.
സ
മ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക സ്ഥാപക നേതാവ് ആർആർസി യുടെ ആലപ്പുഴയിലെ വീട്ടിൽ നിന്നും സംസ്ഥാന പ്രസിഡന്റ് ഡോ . കെ .ബിജുകുമാർ ഏറ്റുവാങ്ങി. ശനിയാഴ്ച രാവിലെ 9.30ന് മുത്തൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു മുഖ്യ പ്രഭാഷണം നിർവഹിക്കും. കേരളത്തിലെ ഏറ്റവും മികച്ച കോളേജ് യുണിയൻ പ്രവർത്തനങ്ങൾക്ക് നൽകുന്ന അഭിമന്യു അവാർഡ് ഉന്നത വിദ്യാഭ്യാസ മന്ത്രി എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി യൂണിയന് സമ്മാനിക്കും. ഈ വർഷം സർവീസിൽനിന്ന് വിരമിക്കുന്ന അംഗങ്ങളുടെ യാത്രയപ്പ് സമ്മേളനം ഉച്ചയ്ക്ക് 2 ന് മുൻ വൈദ്യുതി വകുപ്പ് മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് സമ്മേളന നഗരിയിൽ നിന്നും പ്രകടനം ആരംഭിക്കും.
വൈകിട്ട് 5ന് മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ പൊതുസമ്മേളനം സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും, മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നിർവഹിക്കും.
ഞായറാഴ്ച രാവിലെ 8.30 ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. 11ന് എ കെ പി സി ടി എ സ്ഥാപകൻ ആർ രാമചന്ദ്രൻ ( ആർആർസി) അനുസ്മരണ സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ശബ്നം ഹാഷ്മി പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് തെരെഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ : ഡോ. എ യു അരുൺ, ജില്ലാസെക്രട്ടറി റെയ്‌സൺ സാം രാജു
ജില്ലാ പ്രസിഡന്റ് ഡോ . പി സി ലതാകുമാരി എന്നിവരും സംബന്ധിച്ചു..
@ സന്തോഷ് സദാശിവമഠം
What do you feel about this post?
Like
Love
Happy
Haha
Sad

