പത്തനംതിട്ട – രക്ഷാപ്രവർത്തനത്തിനിടയിൽ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ആപത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന ഫയർഫോഴ്സ്, പോലീസ് മറ്റ് എമർജൻസി സേനകളിലെ ജീവനക്കാർ എന്നിവർക്കായി ഫയർ ആൻ്റ് സെക്യൂരിറ്റി അസോസിയേഷൻ ഓഫ് ഇന്ത്യ (FSAI) ഏർപ്പെടുത്തുന്ന ബ്രേവറി അവാർഡിനാണ് 2023 ലെ സേവന പ്രവർത്തനങ്ങളെ ആസ്പദമാക്കി ചാലക്കുടി അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സി. രമേശ് കുമാറും, പത്തനംതിട്ട അഗ്നിരക്ഷാ നിലയത്തിലെ ഫയര്‍ & റെസ്ക്യൂ ഒാഫീസര്‍ എസ്.സതീഷ്കുമാറും അർഹരായത്.
2023 ജനുവരി 20 ന്, പത്തനംതിട്ട അഗ്നി രക്ഷാ നിലയത്തിൽ ജോലി ചെയ്യുമ്പോൾ അന്ന് പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധയുണ്ടായത് കെടുത്താൻ ശ്രമിക്കവേ ഗ്യാസ് സിലിണ്ടറുകൾ വീണ്ടും പൊട്ടിത്തെറിക്കുകയും രമേശ് കുമാറിനും സഹപ്രവർത്തകനായിരുന്ന എസ്. സതീഷ് കുമാറിനും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടർ അവരിൽ നിന്നും രണ്ട് അടി മാത്രം അകലെക്കൂടിയാണ് തെറിച്ചു പോയത്. ഗുരുതരമായി പൊള്ളലേറ്റിട്ടും പത്തനംതിട്ട നിലയത്തിലെ മറ്റു സേനാംഗങ്ങളോടൊപ്പം പ്രവർത്തിച്ച് ബാക്കിയുണ്ടായിരുന്ന നിറ സിലിണ്ടറുകൾ പൊട്ടിത്തെറിക്കാതെ തണുപ്പിക്കുകയും മറ്റു കടകളിലേക്കും സ്ഥാപനങ്ങളിലേക്കും തീ പടർന്നു പിടിക്കാതെയും അകപ്പെട്ട ജനങ്ങൾക്കാർക്കും പരിക്കുകൾ ഏൽക്കാതെ സംരക്ഷിക്കുകയും ചെയ്തു.
ഈ രക്ഷാപ്രവർത്തനത്തിനാണ് സി.രമേശ് കുമാറിനെയും ഇപ്പോൾ പത്തനംതിട്ട നിലയത്തിൽ തന്നെ ജോലി നോക്കുന്ന എസ്. സതീഷ് കുമാറിനെയും 2024 FSAl BRAVERY അവാർഡിന് അർഹരാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 23 ന് കൊൽക്കത്തയിൽ വച്ച് നടന്ന ചടങ്ങിലാണ് അവാർഡ് ഏറ്റുവാങ്ങിയത്. സ്തുത്യർഹ സേവനത്തിന് 2021 ലെ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ ഫയർ സർവ്വീസ് മെഡൽ നേടിയ സി.രമേശ് കുമാർ കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയാണ്. എസ്. സതീഷ് കുമാർ മാവേലിക്കര സ്വദേശിയമാണ്…
പ്രിയ സഹപ്രവര്‍ത്തകര്‍ക്ക്
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ♥️🌹
@ ഫിലിപ്പോസ് മത്തായി ( ബിജു കുമ്പഴ)
What do you feel about this post?
Like
Love
Happy
Haha
Sad

