തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയിൽ മികച്ച വിൽപ്പന. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ വിറ്റുവരവിൽ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണം വിപണിയിൽ ഇത്തവണ സപ്ലൈക്കോയുടെ വിറ്റുവരവ് 422.17 കോടി രൂപ കവിഞ്ഞു. ഇന്ന് വൈകിട്ട് വരെയുള്ള കണക്കാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 35 ദിവസത്തെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു. അതിനേക്കാൾ വലിയ വർദ്ധനയാണ് ഇത്തവണത്തേത്. ചുരുങ്ങിയ ദിവസംകൊണ്ട് അഭിനന്ദനാർഹമായ നേട്ടമാണ് സപ്‌ളൈകോ കൈവരിച്ചതെന്നും ഇതു സമീപകാല റെക്കോർഡാണെന്നും മന്ത്രി അനൂപ് ജേക്കബ് പ്രതികരിച്ചു.
സൗജന്യ ഓണക്കിറ്റുകളുടെ വിതരണവും കൃത്യമായി പൂർത്തിയാക്കാൻ സാധിച്ചു. തിരുവോണത്തിന് നാലു ദിവസം മുമ്പേ തന്നെ വിതരണം പൂർത്തിയായി. ആകെ തയ്യാറാക്കിയ 6,02,310 കിറ്റുകളിൽ 5,93,408 കിറ്റുകളും വിജയകരമായി വിതരണം ചെയ്തു. വിപണി ഇടപെടൽ ശക്തമാക്കാൻ സംസ്ഥാനത്തുടനീളം 3 മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലാ ഫെയറുകളും 126 അസംബ്ലി ഫെയറുകളും സംഘടിപ്പിച്ചു. എറണാകുളം കലൂരിൽ നടന്ന സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിലേക്ക് എത്തുന്ന ഉപഭോക്താക്കൾക്കായി കെ.എസ്.ആർ.ടി.സി. പ്രത്യേക സൗജന്യ യാത്രയും ഒരുക്കിയിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

